രാമന്‍ സീതയെ വളച്ചു
വില്ലോടിച്ചു
ഞാനും വളച്ചു രമണിയെ
നാട്ടുകാര്‍ എന്‍റെ എല്ലോടിച്ചു
ഞാന്‍ ഒരു ഇതിഹാസമല്ല
നീ എത്ര ധന്യ
നിന്‍റെ ചേച്ചി രമ്യ
സുന്ദരി സുശീല സുഭഗ
ഞാന്‍ അവളേം കൂടി ഒന്ന് പ്രേമിചോട്ടെ
നിന്‍റെ മറുപടി പ്രതീക്ഷിക്കുന്നു
നിന്‍റെ സ്വന്തം പയ്യന്‍
വസന്തകാലത്തെ മഞ്ഞുതുള്ളി പോലെ സുന്ദരി ശാരദ നിന്റെ അയല്‍വാസി ,എന്നോട് ചെയ്തത് ഞാന്‍ നിന്നോട് ചെയ്യാന്‍ ആഗ്രഹിക്കുന്നു വഞ്ചന അല്ലാതെ മറ്റെന്തു ചെയ്യാന്‍
എനിക്കുമോന്നു ജയിക്കണ്ടേ
Monday, February 15, 2010
Thursday, January 28, 2010
പ്രണയാനുഭവം
താജ്മഹല്‍ അത് പണിതു കഴിഞ്ഞു
എന്നറിഞ്ഞിട്ടും ഞാനെന്തിനാണ്
എന്‍റെ ഹൃദയത്തില്‍
വെണ്ണ കല്ലുകള്‍ തിരയുന്നതു
എന്നറിഞ്ഞിട്ടും ഞാനെന്തിനാണ്
എന്‍റെ ഹൃദയത്തില്‍
വെണ്ണ കല്ലുകള്‍ തിരയുന്നതു
Monday, November 9, 2009
പ്രേമലേഖനം
പ്രപഞ്ചം
നീ
പ്രളയം
ഞാന്‍
നമ്മുടെ പ്രണയത്തിനു ഒരു ആശംസ മാത്രം
എന്റെ തിര ,നിന്റെ ലോകങ്ങളെ വിഴുങ്ങാതിരിക്കട്ടെ
Tuesday, March 3, 2009

കാഫ്ക ചിരിക്കുന്നു തുടക്കത്തിലെ നഷ്ട്ടപ്പെട്ടൊരു യാത്രയായിരുന്നു സത്രത്തില്‍ എത്തിചെരില്ലേന്നും ഉറപ്പായിരുന്നു എന്നിട്ടും ഇടയ്ക്കിടെ ഞെട്ടിയുണര്‍ന്നു തല പുറത്തേക്ക് നീട്ടുന്നു എന്റെ വെപ്രാളം കണ്ടു ചെറു ചിരിയോടെ കണ്ടക്ടര്‍ മൊഴിഞ്ഞു ആയില്ല ദൂരമിനിയും ബാക്കിയുണ്ട് സര്‍ തിളയ്ക്കുന്ന പകല്‍ ചൂടില്‍ അകം പുറം കത്തുന്നു ഉഷ്ണ രക്തമാണ് ഞാന്‍ എന്നറിയുമ്പോള്‍ ശാസ്ത്രം കശക്കുന്നു വിരലോളം കത്തിയ സിഗരട്ട് നോക്കി ഞാനും പറഞ്ഞു ആയില്ല ഇനിയും ബാക്കിയുണ്ട് ബാഗില്‍ എവിടേയോ ഒളിച്ചിരിക്കുന്ന പുസ്തകത്തില്‍ കാഫ്ക ചിരിക്കുന്നു 'നിരാശനകരുത് നിരാശനാണ് എന്നത് ഓര്‍ത്ത് പോലും നിരാശനകരുത് ' ഇട വഴിയില്‍ ഇറങ്ങാതെ ഞാന്‍ യാത്ര തുടരുന്നു |
Tuesday, January 13, 2009
എനിക്കിഷ്ടമാണ് സാര്‍ നിങ്ങളുടെ ചോദ്യങ്ങള്‍
പഠനങ്ങള്‍ പാഠപുസ്തകങ്ങള്‍
അക്ബരിന്ടെ ഭരണ പരിഷ്ക്കരങ്ങലെപ്പറ്റി
ഒസോണിലെ ഒട്ടയെപ്പറ്റി
മട്ടകൊണ്ണിന്റ്റെ ഇന്ദ്രജാലങ്ങലെപ്പറ്റി
എല്ലാം സത്യമായിരുന്നു
പനികിടക്കയില് അപ്പന്‍ ശ്വാസത്തിനായി
പരക്കം പാഞ്ഞപ്പോള്‍
രുഗ്മനി ടീച്ചര്‍ നുണ പറയുകയാണെന്ന് ഞാന്‍ മനസ്സിലാക്കി
ഓക്സിജന്‍ എല്ലായിടത്തും ഉണ്ടെന്നു
അപ്പന് ചുറ്റും അതില്ലയിരുന്നുവെന്നു എനിക്കുറപ്പുണ്ട്
എനിക്കോര്‍മ്മയുണ്ട് സാര്‍
അങ്ങയുടെ ചോദ്യം
പിന്നെടെഴുതമെന്നു പറഞ്ഞു
ഞാന്‍ മാറ്റി വച്ച ചോദ്യം
6*2 അടിയുള്ള കുഴിയില്‍ നിന്നെടുക്കാവുന്ന മണ്ണിന്റെ അളവ്
പക്ഷെ ഞാനിപ്പോഴും തോല്‍ക്കുമെന്ന് തോന്നുന്നു
അപ്പന് വെട്ടിയ കുഴിക്കു പുറത്തു
മണ്ണ് ഒന്നും അവശേഷിച്ചിരുന്നില്ല
എനിക്കിഷ്ടമാണ് സാര്‍ നിങ്ങളുടെ ചോദ്യങ്ങള്‍
ഞാനിപ്പോഴും അവ പൂരിപ്പിക്കുകയാണ്
പഠനങ്ങള്‍ പാഠപുസ്തകങ്ങള്‍
അക്ബരിന്ടെ ഭരണ പരിഷ്ക്കരങ്ങലെപ്പറ്റി
ഒസോണിലെ ഒട്ടയെപ്പറ്റി
മട്ടകൊണ്ണിന്റ്റെ ഇന്ദ്രജാലങ്ങലെപ്പറ്റി
എല്ലാം സത്യമായിരുന്നു
പനികിടക്കയില് അപ്പന്‍ ശ്വാസത്തിനായി
പരക്കം പാഞ്ഞപ്പോള്‍
രുഗ്മനി ടീച്ചര്‍ നുണ പറയുകയാണെന്ന് ഞാന്‍ മനസ്സിലാക്കി
ഓക്സിജന്‍ എല്ലായിടത്തും ഉണ്ടെന്നു
അപ്പന് ചുറ്റും അതില്ലയിരുന്നുവെന്നു എനിക്കുറപ്പുണ്ട്
എനിക്കോര്‍മ്മയുണ്ട് സാര്‍
അങ്ങയുടെ ചോദ്യം
പിന്നെടെഴുതമെന്നു പറഞ്ഞു
ഞാന്‍ മാറ്റി വച്ച ചോദ്യം
6*2 അടിയുള്ള കുഴിയില്‍ നിന്നെടുക്കാവുന്ന മണ്ണിന്റെ അളവ്
പക്ഷെ ഞാനിപ്പോഴും തോല്‍ക്കുമെന്ന് തോന്നുന്നു
അപ്പന് വെട്ടിയ കുഴിക്കു പുറത്തു
മണ്ണ് ഒന്നും അവശേഷിച്ചിരുന്നില്ല
എനിക്കിഷ്ടമാണ് സാര്‍ നിങ്ങളുടെ ചോദ്യങ്ങള്‍
ഞാനിപ്പോഴും അവ പൂരിപ്പിക്കുകയാണ്
Subscribe to:
Posts (Atom)
