കാഫ്ക ചിരിക്കുന്നു തുടക്കത്തിലെ നഷ്ട്ടപ്പെട്ടൊരു യാത്രയായിരുന്നു സത്രത്തില്‍ എത്തിചെരില്ലേന്നും ഉറപ്പായിരുന്നു എന്നിട്ടും ഇടയ്ക്കിടെ ഞെട്ടിയുണര്‍ന്നു തല പുറത്തേക്ക് നീട്ടുന്നു എന്റെ വെപ്രാളം കണ്ടു ചെറു ചിരിയോടെ കണ്ടക്ടര്‍ മൊഴിഞ്ഞു ആയില്ല ദൂരമിനിയും ബാക്കിയുണ്ട് സര്‍ തിളയ്ക്കുന്ന പകല്‍ ചൂടില്‍ അകം പുറം കത്തുന്നു ഉഷ്ണ രക്തമാണ് ഞാന്‍ എന്നറിയുമ്പോള്‍ ശാസ്ത്രം കശക്കുന്നു വിരലോളം കത്തിയ സിഗരട്ട് നോക്കി ഞാനും പറഞ്ഞു ആയില്ല ഇനിയും ബാക്കിയുണ്ട് ബാഗില്‍ എവിടേയോ ഒളിച്ചിരിക്കുന്ന പുസ്തകത്തില്‍ കാഫ്ക ചിരിക്കുന്നു 'നിരാശനകരുത് നിരാശനാണ് എന്നത് ഓര്‍ത്ത് പോലും നിരാശനകരുത് ' ഇട വഴിയില്‍ ഇറങ്ങാതെ ഞാന്‍ യാത്ര തുടരുന്നു |
Tuesday, March 3, 2009
Subscribe to:
Post Comments (Atom)
No comments:
Post a Comment