Monday, November 9, 2009

പ്രേമലേഖനം

പ്രപഞ്ചം

നീ

പ്രളയം

ഞാന്‍

നമ്മുടെ പ്രണയത്തിനു ഒരു ആശംസ മാത്രം

എന്റെ തിര ,നിന്റെ ലോകങ്ങളെ വിഴുങ്ങാതിരിക്കട്ടെ

Tuesday, March 3, 2009

paralokam

paralokam
















കാഫ്ക ചിരിക്കുന്നു






തുടക്കത്തിലെ നഷ്ട്ടപ്പെട്ടൊരു യാത്രയായിരുന്നു


സത്രത്തില്‍ എത്തിചെരില്ലേന്നും ഉറപ്പായിരുന്നു


എന്നിട്ടും ഇടയ്ക്കിടെ ഞെട്ടിയുണര്‍ന്നു


തല പുറത്തേക്ക് നീട്ടുന്നു


എന്റെ വെപ്രാളം കണ്ടു


ചെറു ചിരിയോടെ കണ്ടക്ടര്‍ മൊഴിഞ്ഞു


ആയില്ല ദൂരമിനിയും ബാക്കിയുണ്ട് സര്‍




തിളയ്ക്കുന്ന പകല്‍ ചൂടില്‍


അകം പുറം കത്തുന്നു


ഉഷ്ണ രക്തമാണ് ഞാന്‍ എന്നറിയുമ്പോള്‍


ശാസ്ത്രം കശക്കുന്നു




വിരലോളം കത്തിയ സിഗരട്ട് നോക്കി ഞാനും പറഞ്ഞു


ആയില്ല ഇനിയും ബാക്കിയുണ്ട്




ബാഗില്‍ എവിടേയോ ഒളിച്ചിരിക്കുന്ന പുസ്തകത്തില്‍


കാഫ്ക ചിരിക്കുന്നു




'നിരാശനകരുത് നിരാശനാണ് എന്നത് ഓര്‍ത്ത് പോലും നിരാശനകരുത് '




ഇട വഴിയില്‍ ഇറങ്ങാതെ


ഞാന്‍ യാത്ര തുടരുന്നു














Tuesday, January 13, 2009

എനിക്കിഷ്ടമാണ് സാര്‍ നിങ്ങളുടെ ചോദ്യങ്ങള്‍
പഠനങ്ങള്‍ പാഠപുസ്തകങ്ങള്‍


അക്ബരിന്ടെ ഭരണ പരിഷ്ക്കരങ്ങലെപ്പറ്റി
ഒസോണിലെ ഒട്ടയെപ്പറ്റി
മട്ടകൊണ്ണിന്റ്റെ ഇന്ദ്രജാലങ്ങലെപ്പറ്റി
എല്ലാം സത്യമായിരുന്നു


പനികിടക്കയില് അപ്പന്‍ ശ്വാസത്തിനായി
പരക്കം പാഞ്ഞപ്പോള്‍
രുഗ്മനി ടീച്ചര്‍ നുണ പറയുകയാണെന്ന് ഞാന്‍ മനസ്സിലാക്കി
ഓക്സിജന്‍ എല്ലായിടത്തും ഉണ്ടെന്നു
അപ്പന് ചുറ്റും അതില്ലയിരുന്നുവെന്നു എനിക്കുറപ്പുണ്ട്


എനിക്കോര്‍മ്മയുണ്ട് സാര്‍
അങ്ങയുടെ ചോദ്യം
പിന്നെടെഴുതമെന്നു പറഞ്ഞു
ഞാന്‍ മാറ്റി വച്ച ചോദ്യം


6*2 അടിയുള്ള കുഴിയില്‍ നിന്നെടുക്കാവുന്ന മണ്ണിന്റെ അളവ്

പക്ഷെ ഞാനിപ്പോഴും തോല്‍ക്കുമെന്ന് തോന്നുന്നു
അപ്പന് വെട്ടിയ കുഴിക്കു പുറത്തു
മണ്ണ് ഒന്നും അവശേഷിച്ചിരുന്നില്ല

എനിക്കിഷ്ടമാണ് സാര്‍ നിങ്ങളുടെ ചോദ്യങ്ങള്‍
ഞാനിപ്പോഴും അവ പൂരിപ്പിക്കുകയാണ്‌

Friday, January 9, 2009

ദുഃഖം
ത്രേതായുഗത്തില്‍ കിളി ചത്തു
കവിയുടെ ദുഃഖം രാമായണമായി
കലിയുഗത്തിലും കിളി ചത്തു
എന്‍റെ ദുഃഖം ചിക്കന്‍ ഫ്രൈ ആയി
കോഴി ഒരു കിളിയാണെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു