Tuesday, January 13, 2009

എനിക്കിഷ്ടമാണ് സാര്‍ നിങ്ങളുടെ ചോദ്യങ്ങള്‍
പഠനങ്ങള്‍ പാഠപുസ്തകങ്ങള്‍


അക്ബരിന്ടെ ഭരണ പരിഷ്ക്കരങ്ങലെപ്പറ്റി
ഒസോണിലെ ഒട്ടയെപ്പറ്റി
മട്ടകൊണ്ണിന്റ്റെ ഇന്ദ്രജാലങ്ങലെപ്പറ്റി
എല്ലാം സത്യമായിരുന്നു


പനികിടക്കയില് അപ്പന്‍ ശ്വാസത്തിനായി
പരക്കം പാഞ്ഞപ്പോള്‍
രുഗ്മനി ടീച്ചര്‍ നുണ പറയുകയാണെന്ന് ഞാന്‍ മനസ്സിലാക്കി
ഓക്സിജന്‍ എല്ലായിടത്തും ഉണ്ടെന്നു
അപ്പന് ചുറ്റും അതില്ലയിരുന്നുവെന്നു എനിക്കുറപ്പുണ്ട്


എനിക്കോര്‍മ്മയുണ്ട് സാര്‍
അങ്ങയുടെ ചോദ്യം
പിന്നെടെഴുതമെന്നു പറഞ്ഞു
ഞാന്‍ മാറ്റി വച്ച ചോദ്യം


6*2 അടിയുള്ള കുഴിയില്‍ നിന്നെടുക്കാവുന്ന മണ്ണിന്റെ അളവ്

പക്ഷെ ഞാനിപ്പോഴും തോല്‍ക്കുമെന്ന് തോന്നുന്നു
അപ്പന് വെട്ടിയ കുഴിക്കു പുറത്തു
മണ്ണ് ഒന്നും അവശേഷിച്ചിരുന്നില്ല

എനിക്കിഷ്ടമാണ് സാര്‍ നിങ്ങളുടെ ചോദ്യങ്ങള്‍
ഞാനിപ്പോഴും അവ പൂരിപ്പിക്കുകയാണ്‌

Friday, January 9, 2009

ദുഃഖം
ത്രേതായുഗത്തില്‍ കിളി ചത്തു
കവിയുടെ ദുഃഖം രാമായണമായി
കലിയുഗത്തിലും കിളി ചത്തു
എന്‍റെ ദുഃഖം ചിക്കന്‍ ഫ്രൈ ആയി
കോഴി ഒരു കിളിയാണെന്ന് ഞാനിപ്പോഴും വിശ്വസിക്കുന്നു