Thursday, April 29, 2010

ദേശ സ്നേഹി

ചെത്തുകാരന്‍  ശങ്കരന്‍
പീറ്റര്‍  ഇന്ഗ്ല്ണ്ടേ ധരിക്കൂ

ആജാന ബാഹുവാണ് എങ്കിലും
അമീര്‍ ഖാന്  മുന്‍പേ എയ്ട പായ്ക്ക് ഉണ്ടായിരുന്നെങ്കിലും
സായിപ്പിന്റെ കോണകം
ശങ്കരനൊരു അധികപ്പട്ടു ആയിരുന്നു

 എന്നിട്ടും ശങ്കരന്‍ വിദേശ വസ്ത്രം ബഹിഷ്ക്കരിച്ചില്ല 

ദേശ സ്നേഹികള്‍  ആണെങ്കിലും  സ്വദേശി കുടിയന്മാര്‍ ഇങ്ങിനെ  പറഞ്ഞു
"കുടിക്കുക ആണെങ്കില്‍  സായിപ്പിന്റെ  കള്ള് കുടിക്കണം " 


ഷര്‍ട്ട് ഊരി വേലി തറിയില്‍ തൂക്കി
തെങ്ങിന്റെ മണ്ടയിലേക്കു  വലിഞ്ഞു കയറുന്ന
കറുത്ത സായിപ്പു  രസമുള്ള  കാഴ്ച ആയിരുന്നു 

 എന്നിട്ടും ശങ്കരന്‍ വിദേശ വസ്ത്രം ബഹിഷ്ക്കരിച്ചില്ല 
ദേശ സ്നേഹികള്‍  ആണെങ്കിലും  സ്വദേശി കുടിയന്മാര്‍ വിളിച്ചു പറഞ്ഞു
"കുടിക്കുക ആണെങ്കില്‍  സായിപ്പിന്റെ  കള്ള് കുടിക്കണം "



പഴയ ഐ എന്‍ എ  ക്കാരന്‍ 
ഞങ്ങളുടെ  വിശ്വേട്ടന്‍ 
രക്തം ശര്ധിച്ചു  മരിച്ച ദിവസം 
ഷര്‍ട്ട് ഊരാതെ  തെങ്ങില്‍ കയറിയ ശങ്കരനോട് 
താഴെ നിന്ന കുടിയന്‍ വിളിച്ചു ചോദിച്ചു 
"എടാ സായിപ്പു കീറിപ്പോകും "
താഴത്ത്‌ഇറങ്ങിയ  ശങ്കരന്‍ കുടിയന്റെ കാതില്‍ പറഞ്ഞു 
"ഉരഞ്ഞുപൊട്ടിയ നെഞ്ചില്‍ പുളിയുറുമ്പ് കടിക്കുന്ന സുഖം
ivanum ഒന്ന് അറിഞ്ഞോട്ടെ "

അന്ന് മുതലാണത്രേ  മന്നാര്‍ക്കാട്ടെ  കുട്ടികള്‍ 
ദേശീയ പതാകയിലെ  നിറങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത് 
ഞാനടക്കം 
 പയ്യന്‍ 


 

No comments: