Tuesday, March 3, 2009

കാഫ്ക ചിരിക്കുന്നു തുടക്കത്തിലെ നഷ്ട്ടപ്പെട്ടൊരു യാത്രയായിരുന്നു സത്രത്തില്‍ എത്തിചെരില്ലേന്നും ഉറപ്പായിരുന്നു എന്നിട്ടും ഇടയ്ക്കിടെ ഞെട്ടിയുണര്‍ന്നു തല പുറത്തേക്ക് നീട്ടുന്നു എന്റെ വെപ്രാളം കണ്ടു ചെറു ചിരിയോടെ കണ്ടക്ടര്‍ മൊഴിഞ്ഞു ആയില്ല ദൂരമിനിയും ബാക്കിയുണ്ട് സര്‍ തിളയ്ക്കുന്ന പകല്‍ ചൂടില്‍ അകം പുറം കത്തുന്നു ഉഷ്ണ രക്തമാണ് ഞാന്‍ എന്നറിയുമ്പോള്‍ ശാസ്ത്രം കശക്കുന്നു വിരലോളം കത്തിയ സിഗരട്ട് നോക്കി ഞാനും പറഞ്ഞു ആയില്ല ഇനിയും ബാക്കിയുണ്ട് ബാഗില്‍ എവിടേയോ ഒളിച്ചിരിക്കുന്ന പുസ്തകത്തില്‍ കാഫ്ക ചിരിക്കുന്നു 'നിരാശനകരുത് നിരാശനാണ് എന്നത് ഓര്‍ത്ത് പോലും നിരാശനകരുത് ' ഇട വഴിയില്‍ ഇറങ്ങാതെ ഞാന്‍ യാത്ര തുടരുന്നു |
Tuesday, January 13, 2009
എനിക്കിഷ്ടമാണ് സാര്‍ നിങ്ങളുടെ ചോദ്യങ്ങള്‍
പഠനങ്ങള്‍ പാഠപുസ്തകങ്ങള്‍
അക്ബരിന്ടെ ഭരണ പരിഷ്ക്കരങ്ങലെപ്പറ്റി
ഒസോണിലെ ഒട്ടയെപ്പറ്റി
മട്ടകൊണ്ണിന്റ്റെ ഇന്ദ്രജാലങ്ങലെപ്പറ്റി
എല്ലാം സത്യമായിരുന്നു
പനികിടക്കയില് അപ്പന്‍ ശ്വാസത്തിനായി
പരക്കം പാഞ്ഞപ്പോള്‍
രുഗ്മനി ടീച്ചര്‍ നുണ പറയുകയാണെന്ന് ഞാന്‍ മനസ്സിലാക്കി
ഓക്സിജന്‍ എല്ലായിടത്തും ഉണ്ടെന്നു
അപ്പന് ചുറ്റും അതില്ലയിരുന്നുവെന്നു എനിക്കുറപ്പുണ്ട്
എനിക്കോര്‍മ്മയുണ്ട് സാര്‍
അങ്ങയുടെ ചോദ്യം
പിന്നെടെഴുതമെന്നു പറഞ്ഞു
ഞാന്‍ മാറ്റി വച്ച ചോദ്യം
6*2 അടിയുള്ള കുഴിയില്‍ നിന്നെടുക്കാവുന്ന മണ്ണിന്റെ അളവ്
പക്ഷെ ഞാനിപ്പോഴും തോല്‍ക്കുമെന്ന് തോന്നുന്നു
അപ്പന് വെട്ടിയ കുഴിക്കു പുറത്തു
മണ്ണ് ഒന്നും അവശേഷിച്ചിരുന്നില്ല
എനിക്കിഷ്ടമാണ് സാര്‍ നിങ്ങളുടെ ചോദ്യങ്ങള്‍
ഞാനിപ്പോഴും അവ പൂരിപ്പിക്കുകയാണ്
പഠനങ്ങള്‍ പാഠപുസ്തകങ്ങള്‍
അക്ബരിന്ടെ ഭരണ പരിഷ്ക്കരങ്ങലെപ്പറ്റി
ഒസോണിലെ ഒട്ടയെപ്പറ്റി
മട്ടകൊണ്ണിന്റ്റെ ഇന്ദ്രജാലങ്ങലെപ്പറ്റി
എല്ലാം സത്യമായിരുന്നു
പനികിടക്കയില് അപ്പന്‍ ശ്വാസത്തിനായി
പരക്കം പാഞ്ഞപ്പോള്‍
രുഗ്മനി ടീച്ചര്‍ നുണ പറയുകയാണെന്ന് ഞാന്‍ മനസ്സിലാക്കി
ഓക്സിജന്‍ എല്ലായിടത്തും ഉണ്ടെന്നു
അപ്പന് ചുറ്റും അതില്ലയിരുന്നുവെന്നു എനിക്കുറപ്പുണ്ട്
എനിക്കോര്‍മ്മയുണ്ട് സാര്‍
അങ്ങയുടെ ചോദ്യം
പിന്നെടെഴുതമെന്നു പറഞ്ഞു
ഞാന്‍ മാറ്റി വച്ച ചോദ്യം
6*2 അടിയുള്ള കുഴിയില്‍ നിന്നെടുക്കാവുന്ന മണ്ണിന്റെ അളവ്
പക്ഷെ ഞാനിപ്പോഴും തോല്‍ക്കുമെന്ന് തോന്നുന്നു
അപ്പന് വെട്ടിയ കുഴിക്കു പുറത്തു
മണ്ണ് ഒന്നും അവശേഷിച്ചിരുന്നില്ല
എനിക്കിഷ്ടമാണ് സാര്‍ നിങ്ങളുടെ ചോദ്യങ്ങള്‍
ഞാനിപ്പോഴും അവ പൂരിപ്പിക്കുകയാണ്
Friday, January 9, 2009
Monday, November 10, 2008
മതേതരത്വം
മതേതരത്വം
പെരുന്നാളിന്
കുട്ടുകാരന്‍ടെ തീന്മേശയിലെ
മനോഹരനായ മൂരി
നാവില്‍ നനഞ്ഞില്ലതാവുമ്പോള്‍
ജീവിതത്തിലാദ്യമായി ഞാന്‍ പാലസ്തീന് വേണ്ടി പ്രാര്‍ത്ഥിച്ചു
പെരുന്നാളിന്
കുട്ടുകാരന്‍ടെ തീന്മേശയിലെ
മനോഹരനായ മൂരി
നാവില്‍ നനഞ്ഞില്ലതാവുമ്പോള്‍
ജീവിതത്തിലാദ്യമായി ഞാന്‍ പാലസ്തീന് വേണ്ടി പ്രാര്‍ത്ഥിച്ചു
സുന്ദരികളായ വിധവകള്‍ക്ക് വേണ്ടി
അവരുടെ അനാധരാക്കപ്പെട്ട കുട്ടികള്ക്ക് വേണ്ടി
"കരുണാമയനായ ദൈവമേ
ഇസ്രയേല്‍
ചെകുതന്മ്മരില്‍ നിന്നവരെ രക്ഷിക്കണേ "
അവരുടെ അനാധരാക്കപ്പെട്ട കുട്ടികള്ക്ക് വേണ്ടി
"കരുണാമയനായ ദൈവമേ
ഇസ്രയേല്‍
ചെകുതന്മ്മരില്‍ നിന്നവരെ രക്ഷിക്കണേ "
ദഹിച്ച മൂരി ഗ്യാസിന്റെ രൂപത്തില്‍ മുക്രയിട്ടു തുടങ്ങും മുന്പേ ഞങ്ങളിറങ്ങി
സമയമില്ല ,
കവലയില്‍ മുസ്ലിം ഭീകരതയ്ക്കെതിരെ റാലി
ഉദ്ഖാടനപ്രസംഗം കാത്തിരിക്കുന്നു
Saturday, November 8, 2008
Monday, October 6, 2008
Subscribe to:
Posts (Atom)
