Wednesday, April 14, 2010

തത്വശാസ്ത്രങ്ങള്‍ക്ക് ഒരാമുഖം

The best way to waste your life, ... is by taking notes. The easiest way to avoid living is to just watch. Look for the details. Report. Don't participate.”




ജീവിക്കാന്‍ എല്ലാവര്ക്കും
ഓരോ തത്വ ശാസ്ത്രമുണ്ട്

ചുമട്ടുകാരന്‍ കേളുവേട്ടനത്
തല ഉയര്‍ത്തിയുള്ള നടപ്പാണ്
ഏറെ കനക്കുന്ന സിമന്റു ചാക്കുകള്‍ പോലും
കേളുവേട്ടന്റെ ഉയരം കുറക്കാറില്ല

പലിശക്കാരന്‍ പാണ്ടിക്കത്
കണക്കുകളുടെ വിശ്വസ്ഥതയാണ്
ഒരു മഞ്ഞ സഞ്ചിയുമായി
എന്റെ നിരത്തുകളില്‍
അയാളത് തിരഞ്ഞു നടക്കുന്നു

മേസ്തിരി കണാരന് അത്
ഇഷ്ട്ടിക ബന്ധങ്ങളുടെ കെട്ടു ഉറപ്പാണ്‌
ആണി കയറാത്ത എന്റെ വീടിന്റെ ചുമരുകളില്‍
എനിക്കത് തിരിച്ചറിയാം

ചിന്നന്‍ വെളിച്ചപ്പാടിനത്
ഭക്തിയുടെ പരകായ പ്രവേശമാണ്
ഓരോ വെട്ടിനും നെറുകില്‍ ചീറ്റുന്ന
രക്തം സാക്ഷി


പൂവാലന്‍ കുഞ്ഞുമോനത്
അനന്തമായ്  നീളുന്ന പ്രണയമാണ്
ദിവസവും രാവിലെ ബസ് സ്റ്റോപ്പില്‍
അവനതുയ് തിരയുന്നത് കാണാം


അവസാനത്തെ  മനുഷ്യനും മരിക്കുന്ന ദിവസം 
തത്വ ശാസ്ത്രങ്ങള്‍ എല്ലാം ആത്മഹത്യ ചെയ്യും      
അന്ന് ഞാന്‍ എന്റേത് 
പുരപ്പുറത്തു കയറി വിളിച്ചുപറയും



പ പ പയ്യന്‍

3 comments:

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

Just watch..!!

:)

ദേവസേന said...

ജീവിക്കാതിരിക്കാനുള്ള തത്വശാസ്ത്രങ്ങളൂടെ പറയൂ കുട്ടീ..

ആശംസകള്‍

payyans said...

sory maranathinu thathwasasthangalilla
mounathinu raagavisthrangalillathathupole