ചെത്തുകാരന്‍ ശങ്കരന്‍
പീറ്റര്‍ ഇന്ഗ്ല്ണ്ടേ ധരിക്കൂ
ആജാന ബാഹുവാണ് എങ്കിലും
അമീര്‍ ഖാന് മുന്‍പേ എയ്ട പായ്ക്ക് ഉണ്ടായിരുന്നെങ്കിലും
സായിപ്പിന്റെ കോണകം
ശങ്കരനൊരു അധികപ്പട്ടു ആയിരുന്നു
എന്നിട്ടും ശങ്കരന്‍ വിദേശ വസ്ത്രം ബഹിഷ്ക്കരിച്ചില്ല
ദേശ സ്നേഹികള്‍ ആണെങ്കിലും സ്വദേശി കുടിയന്മാര്‍ ഇങ്ങിനെ പറഞ്ഞു
"കുടിക്കുക ആണെങ്കില്‍ സായിപ്പിന്റെ കള്ള് കുടിക്കണം "
ഷര്‍ട്ട് ഊരി വേലി തറിയില്‍ തൂക്കി
തെങ്ങിന്റെ മണ്ടയിലേക്കു വലിഞ്ഞു കയറുന്ന
കറുത്ത സായിപ്പു രസമുള്ള കാഴ്ച ആയിരുന്നു
എന്നിട്ടും ശങ്കരന്‍ വിദേശ വസ്ത്രം ബഹിഷ്ക്കരിച്ചില്ല
ദേശ സ്നേഹികള്‍ ആണെങ്കിലും സ്വദേശി കുടിയന്മാര്‍ വിളിച്ചു പറഞ്ഞു
"കുടിക്കുക ആണെങ്കില്‍ സായിപ്പിന്റെ കള്ള് കുടിക്കണം "
പഴയ ഐ എന്‍ എ ക്കാരന്‍
ഞങ്ങളുടെ വിശ്വേട്ടന്‍
രക്തം ശര്ധിച്ചു മരിച്ച ദിവസം
ഷര്‍ട്ട് ഊരാതെ തെങ്ങില്‍ കയറിയ ശങ്കരനോട്
താഴെ നിന്ന കുടിയന്‍ വിളിച്ചു ചോദിച്ചു
"എടാ സായിപ്പു കീറിപ്പോകും "
താഴത്ത്‌ഇറങ്ങിയ ശങ്കരന്‍ കുടിയന്റെ കാതില്‍ പറഞ്ഞു
"ഉരഞ്ഞുപൊട്ടിയ നെഞ്ചില്‍ പുളിയുറുമ്പ് കടിക്കുന്ന സുഖം
ivanum ഒന്ന് അറിഞ്ഞോട്ടെ "
അന്ന് മുതലാണത്രേ മന്നാര്‍ക്കാട്ടെ കുട്ടികള്‍
ദേശീയ പതാകയിലെ നിറങ്ങള്‍ തിരിച്ചറിഞ്ഞു തുടങ്ങിയത്
ഞാനടക്കം
പയ്യന്‍
Thursday, April 29, 2010
Wednesday, April 14, 2010
തത്വശാസ്ത്രങ്ങള്‍ക്ക് ഒരാമുഖം
The best way to waste your life, ... is by taking notes. The easiest way to avoid living is to just watch. Look for the details. Report. Don't participate.”
ജീവിക്കാന്‍ എല്ലാവര്ക്കും
ഓരോ തത്വ ശാസ്ത്രമുണ്ട്
ചുമട്ടുകാരന്‍ കേളുവേട്ടനത്
തല ഉയര്‍ത്തിയുള്ള നടപ്പാണ്
ഏറെ കനക്കുന്ന സിമന്റു ചാക്കുകള്‍ പോലും
കേളുവേട്ടന്റെ ഉയരം കുറക്കാറില്ല
പലിശക്കാരന്‍ പാണ്ടിക്കത്
കണക്കുകളുടെ വിശ്വസ്ഥതയാണ്
ഒരു മഞ്ഞ സഞ്ചിയുമായി
എന്റെ നിരത്തുകളില്‍
അയാളത് തിരഞ്ഞു നടക്കുന്നു
മേസ്തിരി കണാരന് അത്
ഇഷ്ട്ടിക ബന്ധങ്ങളുടെ കെട്ടു ഉറപ്പാണ്
ആണി കയറാത്ത എന്റെ വീടിന്റെ ചുമരുകളില്‍
എനിക്കത് തിരിച്ചറിയാം
ചിന്നന്‍ വെളിച്ചപ്പാടിനത്
ഭക്തിയുടെ പരകായ പ്രവേശമാണ്
ഓരോ വെട്ടിനും നെറുകില്‍ ചീറ്റുന്ന
രക്തം സാക്ഷി
പൂവാലന്‍ കുഞ്ഞുമോനത്
അനന്തമായ് നീളുന്ന പ്രണയമാണ്
ദിവസവും രാവിലെ ബസ് സ്റ്റോപ്പില്‍
അവനതുയ് തിരയുന്നത് കാണാം
അവസാനത്തെ മനുഷ്യനും മരിക്കുന്ന ദിവസം
തത്വ ശാസ്ത്രങ്ങള്‍ എല്ലാം ആത്മഹത്യ ചെയ്യും
അന്ന് ഞാന്‍ എന്റേത്
പുരപ്പുറത്തു കയറി വിളിച്ചുപറയും
പ പ പയ്യന്‍
Friday, March 19, 2010
പാലക്കാട്ടുകാരുടെ ഒരു വേനല്‍ കുറിപ്പ്
ഉഷ്ണമാപിനികള്‍ ഉയരുമ്പോള്‍
ചില്ല് പേടകത്തിലെ രസം തിളക്കുമ്പോള്‍
"അയ്യോ പോള്ളുന്നെ " നിങ്ങള്‍ അലറി വിളിക്കും
അതിമനോഹരമായി ഞങ്ങള്‍ ഒന്ന് ചിരിക്കും
ഉള്ളില്‍ അഗ്നി പര്‍വതങ്ങള്‍ സൂക്ഷിക്കുന്നവര്‍ക്ക്
വേവുന്ന പകല്‍ ഒരു തമാശ മാത്രമാണ്
payyan
Wednesday, March 10, 2010
പ്രവാസി
“There are no foreign lands. It is the traveler only who is foreign.”
ഞാന്‍ ജോണിക്കുട്ടി
തോട്ടുവക്കില്‍ കറിയെടെ മോന്‍
അക്കരെ പച്ച കണ്ടു കടല്‍ കടന്നവന്‍
മണല്ക്കുനകളില്‍ കൊണ്ക്രീടു ഏറുമാടം പണിയുന്നവന്‍
എനിക്കിവിടെ സുഖമാണ് എന്നെഴുതി
ഞാനാര്‍ക്കും കത്ത് അയച്ചിട്ടില്ല
പള്ളിക്കൂട പ്രണയത്തെക്കുറിച്ചും,പുന്‍ച്ച പാടങ്ങളെ കുറിച്ചും
ഞാനിവിടെ വീമ്പു പറയാറില്ല
ചാനല്‍ ഗാനം നാട്ടിലാര്‍ക്കും
ഞാന്‍ സമര്‍പ്പിചിട്ടുമില്ല
എന്നിട്ടും ഞാനെപ്പോഴാണ് നിങ്ങള്ക്ക് പ്രവാസിയായത്
ചരട് പൊട്ടിയ പട്ടവും
ഉറവയെക്കുറിച്ച് അറിയാത്ത നദിയും നിങ്ങള്ക്ക് പ്രവസിയാണോ ?
ചിലപ്പോള്‍ ആയിരിക്കും എല്ലാവരും
അങ്ങനാണ് പറയുന്നത്
ഞാന്‍ ജോണിക്കുട്ടി
അല്ല ഞാനിപ്പോള്‍ പ്രവസത്തിലാണ് .
പ .. പ.. പയ്യന്‍
Monday, February 15, 2010
പയ്യന്‍റെ പ്രണയം
രാമന്‍ സീതയെ വളച്ചു
വില്ലോടിച്ചു
ഞാനും വളച്ചു രമണിയെ
നാട്ടുകാര്‍ എന്‍റെ എല്ലോടിച്ചു
ഞാന്‍ ഒരു ഇതിഹാസമല്ല
നീ എത്ര ധന്യ
നിന്‍റെ ചേച്ചി രമ്യ
സുന്ദരി സുശീല സുഭഗ
ഞാന്‍ അവളേം കൂടി ഒന്ന് പ്രേമിചോട്ടെ
നിന്‍റെ മറുപടി പ്രതീക്ഷിക്കുന്നു
നിന്‍റെ സ്വന്തം പയ്യന്‍
വസന്തകാലത്തെ മഞ്ഞുതുള്ളി പോലെ സുന്ദരി ശാരദ നിന്റെ അയല്‍വാസി ,എന്നോട് ചെയ്തത് ഞാന്‍ നിന്നോട് ചെയ്യാന്‍ ആഗ്രഹിക്കുന്നു വഞ്ചന അല്ലാതെ മറ്റെന്തു ചെയ്യാന്‍
എനിക്കുമോന്നു ജയിക്കണ്ടേ
വില്ലോടിച്ചു
ഞാനും വളച്ചു രമണിയെ
നാട്ടുകാര്‍ എന്‍റെ എല്ലോടിച്ചു
ഞാന്‍ ഒരു ഇതിഹാസമല്ല
നീ എത്ര ധന്യ
നിന്‍റെ ചേച്ചി രമ്യ
സുന്ദരി സുശീല സുഭഗ
ഞാന്‍ അവളേം കൂടി ഒന്ന് പ്രേമിചോട്ടെ
നിന്‍റെ മറുപടി പ്രതീക്ഷിക്കുന്നു
നിന്‍റെ സ്വന്തം പയ്യന്‍
വസന്തകാലത്തെ മഞ്ഞുതുള്ളി പോലെ സുന്ദരി ശാരദ നിന്റെ അയല്‍വാസി ,എന്നോട് ചെയ്തത് ഞാന്‍ നിന്നോട് ചെയ്യാന്‍ ആഗ്രഹിക്കുന്നു വഞ്ചന അല്ലാതെ മറ്റെന്തു ചെയ്യാന്‍
എനിക്കുമോന്നു ജയിക്കണ്ടേ
Thursday, January 28, 2010
പ്രണയാനുഭവം
താജ്മഹല്‍ അത് പണിതു കഴിഞ്ഞു
എന്നറിഞ്ഞിട്ടും ഞാനെന്തിനാണ്
എന്‍റെ ഹൃദയത്തില്‍
വെണ്ണ കല്ലുകള്‍ തിരയുന്നതു
എന്നറിഞ്ഞിട്ടും ഞാനെന്തിനാണ്
എന്‍റെ ഹൃദയത്തില്‍
വെണ്ണ കല്ലുകള്‍ തിരയുന്നതു
Subscribe to:
Posts (Atom)